നെല്‍കൃഷി വിളവെടുപ്പ്

ചെങ്ങമനാട്: വര്‍ഷങ്ങളായി തരിശുകിടന്ന ചെങ്ങമനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാലപ്രശ്ശേരി മന്ദ്യം പാടശേഖരത്തില്‍ തുടക്കം കുറിച്ച നെല്‍കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. തേറാട്ടിക്കുന്ന് പാടശേഖരസമിതിക്ക് കീഴില്‍ പരമ്പരാഗത നെല്‍ കര്‍ഷകരുടെ കൂട്ടായ്മയാണ് പാട്ടത്തിനെടുത്ത മൂന്നേക്കര്‍ പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സെബ മുഹമ്മദലി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ റെജീന നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ഗോപി, ചെങ്ങമനാട് കൃഷി ഓഫിസര്‍ മേരി ശില്‍പ കെ. തോമസ്, മുന്‍ വാര്‍ഡ് അംഗം കെ.എം. അബ്​ദുല്‍ഖാദര്‍, തേറാട്ടിക്കുന്ന് പാടശേഖര സമിതി പ്രസിഡൻറ്​ എ.ബി. മോഹനന്‍, പാടശേഖര സമിതി ഭാരവാഹികളായ സി.സി. വിജയന്‍, സി.കെ. സുനില്‍, കെ.കെ. ലക്ഷ്മണന്‍, എ. അസീസ് റഹ്​മാന്‍, കെ.എല്‍. രഘുനന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 50 KOITHULSAWAM ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാലപ്രശ്ശേരി മന്ദ്യം പാടശേഖരത്തില്‍ തുടക്കം കുറിച്ച നെല്‍കൃഷിയുടെ വിളവെടുപ്പ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.