Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:15 AM GMT Updated On
date_range 26 Jan 2021 12:15 AM GMTനെല്‍കൃഷി വിളവെടുപ്പ്
text_fieldsbookmark_border
ചെങ്ങമനാട്: വര്‍ഷങ്ങളായി തരിശുകിടന്ന ചെങ്ങമനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പാലപ്രശ്ശേരി മന്ദ്യം പാടശേഖരത്തില്‍ തുടക്കം കുറിച്ച നെല്‍കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. തേറാട്ടിക്കുന്ന് പാടശേഖരസമിതിക്ക് കീഴില്‍ പരമ്പരാഗത നെല്‍ കര്‍ഷകരുടെ കൂട്ടായ്മയാണ് പാട്ടത്തിനെടുത്ത മൂന്നേക്കര്‍ പാടത്ത് നെല്‍കൃഷി ആരംഭിച്ചത്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ റെജീന നാസര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ഗോപി, ചെങ്ങമനാട് കൃഷി ഓഫിസര്‍ മേരി ശില്‍പ കെ. തോമസ്, മുന്‍ വാര്‍ഡ് അംഗം കെ.എം. അബ്ദുല്‍ഖാദര്‍, തേറാട്ടിക്കുന്ന് പാടശേഖര സമിതി പ്രസിഡൻറ് എ.ബി. മോഹനന്‍, പാടശേഖര സമിതി ഭാരവാഹികളായ സി.സി. വിജയന്‍, സി.കെ. സുനില്‍, കെ.കെ. ലക്ഷ്മണന്‍, എ. അസീസ് റഹ്മാന്, കെ.എല്‍. രഘുനന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. EA ANKA 50 KOITHULSAWAM ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാലപ്രശ്ശേരി മന്ദ്യം പാടശേഖരത്തില്‍ തുടക്കം കുറിച്ച നെല്‍കൃഷിയുടെ വിളവെടുപ്പ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story