സാന്ത്വന സ്പർശം: പരാതികൾ സ്വീകരിച്ചു തുടങ്ങി

കൊച്ചി: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി. പ്രളയം, പൊലീസ്, ലൈഫ് മിഷൻ വിഷയങ്ങൾ ഒഴിച്ച് മറ്റ് എല്ലാ വകുപ്പുകളും സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. ഭൂമിയുമായി ബന്ധപ്പെട്ട (റവന്യൂ) പരാതികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇത്തരം പരാതികൾ കലക്ടറേറ്റിലോ, താലൂക്കിലോ, വില്ലേജ് ഓഫിസുകളിലോ നേരിട്ടെത്തി സമർപ്പിക്കാം. മറ്റുള്ള പരാതികൾ ഫെബ്രുവരി മൂന്നു മുതൽ ഒമ്പതുവരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ വഴിയും അപേക്ഷ സമർപ്പിക്കാം. പരാതിക്കാര​ൻെറ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തണം. അദാലത് നടക്കുന്ന ദിവസം പൊതുജനങ്ങൾക്ക് മന്ത്രിയുടെ കൈയിൽ നേരിട്ടും പരാതി നൽകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്​ ധനസഹായ അപേക്ഷയും നൽകാം. പരാതിക്കാരന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം. സി.എം.ഡി.ആർ.എഫ്, സി.എം.ഒ തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫെബ്രുവരി മൂന്നു മുതൽ അപേക്ഷ നൽകാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.