രാഷ്​ട്രീയ പ്രേരിതം, സർക്കാർ തരം താഴുന്നു -ഹൈബി ഈഡൻ

കൊച്ചി: ​െതരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചു നിൽക്കുന്ന സമയത്ത് സോളാർ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾ​െപ്പടെയുള്ള വിഷയങ്ങളിൽനിന്ന്​ ഒളിച്ചോടാൻ വേണ്ടിയുള്ള രാഷ്​ട്രീയ പാപ്പരത്തമാണെന്ന്​ ഹൈബി ഈഡൻ എം.പി. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻനിർത്തി സർക്കാർ കളിക്കുന്ന രാഷ്​ട്രീയം ലജ്ജാകരമാണ്​. കഴിഞ്ഞ പാർലമൻെറ്​ ​െതരഞ്ഞെടുപ്പിന് നാളുകൾക്ക്​ മുമ്പാണ് കേസിൽ എഫ്.ഐ.ആർ ഇട്ടത്. കൃപേഷി​ൻെറയും ശരത് ലാലി​ൻെറയും കുടുംബം നിറകണ്ണുകളുമായി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടും അത്‌ വകവെക്കാതെ കൊലപാതകം സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ സുപ്രീംകോടതിവരെ പോയി ലക്ഷങ്ങൾ ​െചലവാക്കിയ സർക്കാർ ഇപ്പോൾ സി.ബി.ഐക്ക് പിന്നാലെ പോകുന്നു. ഇത്തരം ഹീനമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പിൽ പൊതുജനം മറുപടി നൽകിയത് തങ്ങൾക്കെല്ലാം ലക്ഷക്കണക്കിന് വോട്ടി​ൻെറ ഭൂരിപക്ഷം നൽകിയാണ്​. തട്ടിപ്പുകാരിയുടെ സാരിത്തുമ്പിൽ പിടിച്ച് ​െതരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്ന ഗതികേടിലേക്ക് ഇടതു മുന്നണി കൂപ്പുകുത്തിയെന്നും ഹൈബി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.