െമട്രോ കണ്ട് കൈയടിച്ച് പാർലമെൻററി സമിതി

െമട്രോ കണ്ട് കൈയടിച്ച് പാർലമൻെററി സമിതി കൊച്ചി: കൊച്ചി മെട്രോയുടെ സൗകര്യവും പ്രത്യേകതകളും നേരിട്ടറിയാനെത്തി നഗരവികസന പാർലമൻെററി സ്ഥിരം സമിതി എം.പിയും സമിതി ചെയർമാനുമായ ജഗദംബിക പാലി​ൻെറ നേതൃത്വത്തി​െല സംഘമാണ് മെട്രോയിൽ യാത്ര ചെയ്തത്. കലൂർ ജെ.എൻ.എൽ സ്​റ്റേഡിയം സ്​റ്റേഷനിൽനിന്ന്​ കയറിയ സമിതിയംഗങ്ങൾ മുട്ടം വരെ യാത്ര ചെയ്തു. കൊച്ചി നഗരത്തിൻെറ വിവിധ മേഖലകൾ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. മുട്ടം സ്​റ്റേഷനിൽ വനിത ജീവനക്കാരുമായി സമിതി അംഗങ്ങൾ സംവദിച്ചു. മെട്രോയുടെ സുഗമമായ പ്രവർത്തനങ്ങളിൽ വനിത, ട്രാൻസ് ജീവനക്കാരുടെ പങ്കിെന കമ്മിറ്റി അഭിനന്ദിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സ്​റ്റേഷനുകളിലെ ശുചിത്വത്തിനുമായി കൊച്ചി മെട്രോ നടപ്പാക്കുന്ന പ്രവർത്തനങ്ങളെയും സംഘം പ്രശംസിച്ചു. മുട്ടം മെട്രോ സ്​റ്റേഷനെ നേര​േത്തതന്നെ പൂർണമായും വനിത സ്​റ്റേഷനായി മെട്രോ പ്രഖ്യാപിച്ചതാണ്. ഇവിടുത്തെ ചുമതലകളും സേവനങ്ങളുമെല്ലാം വനിതകൾതന്നെയാണ് നിർവഹിക്കുന്നത്. ഇത് സംഘത്തെ ആകർഷിച്ചു. നഗരവികസന പാർലമൻെററി സ്ഥിരം സമിതി ചെയർമാനായി ചുമതലയേറ്റശേഷമുള്ള ജഗദംബിക പാലിൻെറ രാജ്യത്തെ ആദ്യ മെട്രോ സന്ദർശനമായിരുന്നു ഇത്. സമിതി അംഗങ്ങളും ജില്ലയിലെ എം.പിമാരുമായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.