സംസ്ഥാനത്ത്​ ടോൾ പിരിവ്​ പാടില്ലെന്നത്​​ സർക്കാർ നയം -മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: സംസ്ഥാനത്ത്​ ടോൾ പിരിവ്​ പാടില്ലെന്നതാണ്​ സർക്കാർ നയമെന്ന്​ മന്ത്രി ജി. സുധാകരൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇതുവരെ ​24 ടോളുകളാണ്​ നിർത്തിയത്​. 12 എണ്ണംകൂടി ബാക്കിയിട്ടുണ്ട്​. അത്​ നിർത്തിയാൽ 1500 രൂപ വീതം നൽകേണ്ടിവരും. റോഡ്​സ്​ ആൻഡ്​ ബ്രി​ഡ്​ജസ്​ കോർപറേഷൻ വായ്​പയെടുത്ത്​ പണിത പാലങ്ങളുടെ ടോൾ നിർത്താൻ നേര​േത്ത 700 കോടിയാണ്​ സർക്കാർ നൽകിയത്​. 100 കോടിക്ക്​ മുകളിൽ വരുന്ന നിർമാണപ്രവർത്തനങ്ങൾക്ക്​ ടോൾ പിരിക്കുകയെന്നത്​ ദേശീയനയമാണ്. ആലപ്പുഴ ബൈപാസി​ൻെറ കാര്യത്തിൽ ടോൾ ഏർപ്പെടുത്തുന്നത്​ മാറ്റിവെക്കണമെന്നാണ്​ ആവശ്യം. ബൈപാസ്​ നിർമാണത്തി​ൻെറ 65 ശതമാനത്തിലേറെ തുക സംസ്ഥാന സർക്കാർ ചെലവഴിച്ചതിനാൽ 50 ശതമാനം മാ​ത്രമേ ടോൾ പിരിക്കാൻ പാടുള്ളൂവെന്ന്​ പറഞ്ഞിട്ടുണ്ട്​. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയപാത വിഭാഗം റീജനൽ ഓഫിസർക്ക്​ കത്ത്​ നൽകിയെങ്കിലും ടോൾ മാറ്റിവെക്കുന്നതിന്​ ​അപേക്ഷ നൽകണമെന്ന നിർദേശമാണ്​ കിട്ടിയത്​. എറണാകുളത്ത്​ എന്തിനും ഏതിനും തടസ്സവാദങ്ങളാണ്​ ഉന്നയിക്കുന്നത്​. 75ശതമാനം പൂർത്തിയായ പാലാരിവട്ടം പാലം നാലുവരിയാക്കണമെന്നാണ്​ പുതിയ ആവശ്യം. ഇതിനായി കോടതിയിൽ കേസ്​ നൽകിയെങ്കിലും തള്ളി. പാലം മേയിൽ പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.