ബ്രൗണ്‍ഷുഗറും കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

കൊച്ചി: . റായ്പൂര്‍, കടകോപ്ര സ്വദേശി മഹാദുൽ മൊല്ലയെയാണ് (23) എറണാകുളം ടൗണ്‍ഹാളിന് മുമ്പില്‍നിന്ന്​ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തി​ൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍നിന്ന്​ രണ്ടുഗ്രാം ബ്രൗണ്‍ഷുഗറും 18 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇടപ്പള്ളി, പത്തടിപ്പാലം എന്നിവിടങ്ങളില്‍ പ്രതി കഞ്ചാവ് വിൽപന നടത്തിയിരുന്നതായി എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു. സ്വദേശത്ത് പോയിവരുമ്പോള്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേരളത്തിലേക്ക്​ കടത്തുകയാണ് പ്രതിയുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവൻറിവ് ഓഫിസര്‍ രാമപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ രാജേഷ്, റെനി, അനസ്, വിജോ പി. ജോര്‍ജ്, ദീപു തോമസ്, ഡ്രൈവര്‍ വേലായുധന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.