വിദ്യാർഥിയുടെ മാർക്ക് തിരുത്തിയതായി പരാതി

ആലുവ: എം.ജി സർവകലാശാല ബി.കോം പ്രൈവറ്റ് വിദ്യാർഥിയുടെ ഉത്തരക്കടലാസിൽ മാർക്ക്‌ തിരുത്തിയതായി പരാതി. പാനായിക്കുളം പുഴക്കര വീട്ടിൽ പി.എ. ആമിനയാണ് പരാതിക്കാരി. അവസാന സെമസ്​റ്ററിലെ പൊതുപ്രബന്ധം പേപ്പറിലാണ് തിരുത്തൽ നടന്നതായി ആരോപിക്കുന്നത്. ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ആദ്യം നൽകിയിരുന്ന മാർക്കുകൾ പലതും തിരുത്തിയതായാണ് കാണപ്പെട്ടത്. അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ ചീഫാണ് മാർക്ക് തിരുത്തിയതെന്നും അതിനെക്കുറിച്ച് ചോദിക്കാൻപാടില്ലെന്നും പറഞ്ഞത്രെ. പരാതി ഒന്നും ഇല്ല എന്ന് എഴുതി നിർബന്ധിച്ച് ഒപ്പു​െവപ്പിക്കുകയും ചെയ്തതായി സർവകലാശാല ഉന്നത അധികാരികൾക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം 16ന് പരാതി മെയിൽ ചെയ്‌തെങ്കിലും മറുപടിയൊന്നും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.