പാലത്തി​െൻറ കൈവരി പുനര്‍നിർമിച്ചു

പാലത്തി​ൻെറ കൈവരി പുനര്‍നിർമിച്ചു മരട്: കുണ്ടന്നൂര്‍-ഐലൻഡ്​ പാലത്തി​ൻെറ കൈവരി പൊതുമരാമത്ത് വകുപ്പ് പുനര്‍നിർമിച്ചു. ആഗസ്​റ്റ്​ 24 നായിരുന്നു അപകടത്തിൽ കൈവരി തകര്‍ന്നത്. നേവല്‍ ബേസില്‍നിന്ന്​ കുണ്ടന്നൂര്‍-തേവര പാലത്തിലൂടെ ആയുധങ്ങളുമായി പോയ ലോറി കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ലോറി കൈവരി ഇടിച്ചുതകര്‍ക്കുകയുമായിരുന്നു. ലോറി ഇടിച്ച ആഘാതത്തില്‍ പാലത്തി​ൻെറ കൈവരിയുടെ ഭാഗം പൂർണമായും തകർന്നു. തട്ടിയ വാഹനം കായലില്‍ വീഴാതെ തങ്ങിനിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.