ഉന്നത ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ല; വനിതാ പൊലീസുകാരിക്കെതി​െര നടപടി

കൊച്ചി: മഫ്തിയിൽ വനിതാ സ്​റ്റേഷനിലെത്തിയ ഉന്നത ഉദ്യോഗസ്ഥയെ തിരിച്ചറിയാതിരുന്നതിന് പൊലീസുകാരിക്കെതിരെ നടപടി. സിറ്റി പൊലീസിൽ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥ എത്തിയപ്പോൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി മൊബൈൽ ഫോൺ നോക്കുകയായിരുന്നു. സിവില്‍ വേഷത്തിലെത്തിയ ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനം നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ വളപ്പിലിട്ട ശേഷമാണ് ​സ്​റ്റേഷനിലേക്ക് എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍തന്നെ പെട്ടെന്ന് ഒരു യുവതി സ്‌റ്റേഷനിലേക്ക് കയറിപ്പോകുന്നതുകണ്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരി തടഞ്ഞു. എന്നാൽ, ആളെ തിരിച്ചറിഞ്ഞതോടെ ഇവര്‍ പിന്മാറി, ഉദ്യോഗസ്ഥ അകത്തേക്ക് പോകുകയും ചെയ്തു. എന്നാല്‍, തടഞ്ഞ വനിത സി.പിയോട് വിശദീകരണം അറിയിക്കാനായി തിങ്കളാഴ്ച ഓഫിസില്‍ ഹാജരാകാൻ അവർ ആവശ്യ​െപ്പട്ടു. വിശദീകരണം കേട്ടശേഷം തിരിച്ചറിയാന്‍ വൈകിയെന്ന കാരണത്തിന് രണ്ടുദിവസത്തെ ട്രാഫിക് ഡ്യൂട്ടി ചെയ്യാന്‍ നിര്‍ദേശം നൽകുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഡ്യൂട്ടി ചെയ്യാന്‍ നിർദേശിച്ചത്. സംഭവം പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അടുത്തിടെ ചാര്‍ജെടുത്ത ഉദ്യോഗസ്ഥ യൂനിഫോമില്‍ അല്ലാത്തതിനാല്‍തന്നെ തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. മാസ്കും ധരിച്ചിരുന്നു. ഇതോടൊപ്പം കോവിഡ് പ്രോ​ട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. തടഞ്ഞില്ലായിരുന്നെങ്കില്‍ അതും വിഷയമായി മാറുമെന്നാണ് പൊലീസുകാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.