പരീക്ഷാകേന്ദ്രം ജനുവരി 19ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി പരീക്ഷകൾക്ക് ഗവ. ലോ കോളജ് തിരുവനന്തപുരം, കേരള ലോ അക്കാദമി ലോ കോളജ് സി.എസ്.ഐ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ചെറുവാരക്കോണം എന്നിവ കൂടാതെ എൻ.എസ്.എസ് ലോ കോളജ് കൊട്ടിയം, ഗുരു നിത്യചൈതന്യയതി കോളജ് ഓഫ് ലോ കായംകുളം, മാർ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ തിരുവനന്തപുരം എന്നീ പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിച്ചു. പരീക്ഷാകേന്ദ്രം മാറിയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവരവരുടെ കോളജ് പ്രിൻസിപ്പൽമാരെ 14ന് മുമ്പ് വിവരമറിയിക്കണം. ജനുവരി 20ന് ആരംഭിക്കുന്ന എം.എ/ എം.എസ്സി/ എം.കോം ഒന്നാം സെമസ്റ്റർ മേഴ്സിചാൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് കൈപ്പറ്റി, ജില്ലകളിൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം. തിരുവനന്തപുരം ജില്ലയിലെ കോളജുകൾ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ തിരുവനന്തപുരം എം.ജി കോളജിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാർഥികൾ കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിലും ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾ ആലപ്പുഴ എസ്.ഡി കോളജിലും പരീക്ഷയെഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫലം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ സോഷ്യോളജി (വിദൂര വിദ്യാഭ്യാസം -2018 അഡ്മിഷൻ), സപ്ലിമൻെററി (2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2020 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി േപ്രാഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ -റെഗുലർ/ 2017 അഡ്മിഷൻ -ഇംപ്രൂവ്മൻെറ്/ 2015-2016 അഡ്മിഷൻ -സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. 2019 സെപ്റ്റംബറിൽ നടത്തിയ ബി.കോം ആന്വൽ സ്കീം പാർട്ട് ഒന്ന്, രണ്ടിൻെറ തടഞ്ഞുെവച്ച 141 വിദ്യാർഥികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫീസ് മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ ബി.എസ്സി/ ബി.കോം ഡിഗ്രി (മേഴ്സിചാൻസ് -2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓൺലൈനായി അപേക്ഷിക്കാം. ഫീസിന് പുറമെ മേഴ്സി ചാൻസിനുള്ള ഫീസും ഒടുക്കണം. എട്ടാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) സപ്ലിമൻെററി പരീക്ഷയുടെ രജിസ്േട്രഷൻ ആരംഭിച്ചു. പിഴകൂടാതെ ജനുവരി 21 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. പിഎച്ച്.ഡി നൽകി ഗ്രിഗറി പോൾ കെ.ജെ (മാനേജ്മൻെറ് സ്റ്റഡീസ്), രതീഷ് കെ. (തിയറ്റർ ആർട്സ് ആൻഡ് ഫിലിം ഏസ്തറ്റിക്സ് ഫോർ എജുക്കേഷൻ), ജെ.ആർ. റാണി (കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്സ്), അശ്വതി ഐ.എസ് (ബയോകെമിസ്ട്രി), ജെസ്ബി ജോർജ് (ഫിസിക്സ്), ശ്രീല എസ്. (മലയാളം), സന്ധ്യ ജെ. നായർ (ഹിസ്റ്ററി), നിത്യ ജി, ഷൈലജ എസ്. (തമിഴ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.