Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
പരീക്ഷാകേന്ദ്രം ജനുവരി 19ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ യൂനിറ്ററി എൽഎൽ.ബി പരീക്ഷകൾക്ക് ഗവ. ലോ കോളജ് തിരുവനന്തപുരം, കേരള ലോ അക്കാദമി ലോ കോളജ് സി.എസ്​.ഐ, ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്​റ്റഡീസ്​ ചെറുവാരക്കോണം എന്നിവ കൂടാതെ എൻ.എസ്​.എസ്​ ലോ കോളജ് കൊട്ടിയം, ഗുരു നിത്യചൈതന്യയതി കോളജ് ഓഫ് ലോ കായംകുളം, മാർ ഗ്രിഗോറിയസ്​ കോളജ് ഓഫ് ലോ തിരുവനന്തപുരം എന്നീ പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിച്ചു. പരീക്ഷാകേന്ദ്രം മാറിയെഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവരവരുടെ കോളജ് പ്രിൻസിപ്പൽമാരെ 14ന് മുമ്പ്​ വിവരമറിയിക്കണം. ജനുവരി 20ന് ആരംഭിക്കുന്ന എം.എ/ എം.എസ്​സി/ എം.കോം ഒന്നാം സെമസ്​റ്റർ മേഴ്സിചാൻസ്​ പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് കൈപ്പറ്റി, ജില്ലകളിൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷക്ക്​ ഹാജരാകണം. തിരുവനന്തപുരം ജില്ലയിലെ കോളജുകൾ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാർഥികൾ തിരുവനന്തപുരം എം.ജി കോളജിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാർഥികൾ കൊല്ലം ടി.കെ.എം ആർട്സ്​ ആൻഡ്​ സയൻസ്​ കോളജിലും ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾ ആലപ്പുഴ എസ്​.ഡി കോളജിലും പരീക്ഷയെഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫലം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റർ എം.എ സോഷ്യോളജി (വിദൂര വിദ്യാഭ്യാസം -2018 അഡ്മിഷൻ), സപ്ലിമൻെററി (2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2020 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എ ഓണേഴ്സ്​ ഡിഗ്രി േപ്രാഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്​ ലിറ്ററേച്ചർ (2018 അഡ്മിഷൻ -റെഗുലർ/ 2017 അഡ്മിഷൻ -ഇംപ്രൂവ്മൻെറ്/ 2015-2016 അഡ്മിഷൻ -സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജനുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. 2019 സെപ്റ്റംബറിൽ നടത്തിയ ബി.കോം ആന്വൽ സ്​കീം പാർട്ട് ഒന്ന്, രണ്ടിൻെറ തടഞ്ഞു​െവച്ച 141 വിദ്യാർഥികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫീസ്​ മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്​.എസ് ബി.എ/ ബി.എസ്​സി/ ബി.കോം ഡിഗ്രി (മേഴ്സിചാൻസ്​ -2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 15 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും ഓൺലൈനായി അപേക്ഷിക്കാം. ഫീസിന്​ പുറമെ മേഴ്സി ചാൻസിനുള്ള ഫീസും ഒടുക്കണം. എട്ടാം സെമസ്​റ്റർ ബി.ടെക് പാർട്ട് ടൈം റീസ്​ട്രക്ച്ചേർഡ് (2008 സ്​കീം) സപ്ലിമൻെററി പരീക്ഷയുടെ രജിസ്​േട്രഷൻ ആരംഭിച്ചു. പിഴകൂടാതെ ജനുവരി 21 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. പിഎച്ച്​.ഡി നൽകി ഗ്രിഗറി പോൾ കെ.ജെ (മാനേജ്മൻെറ് സ്​റ്റഡീസ്​), രതീഷ് കെ. (തിയറ്റർ ആർട്സ്​ ആൻഡ്​ ഫിലിം ഏസ്​തറ്റിക്സ്​ ഫോർ എജുക്കേഷൻ), ജെ.ആർ. റാണി (കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ്​ ബയോ ഇൻഫോർമാറ്റിക്സ്​), അശ്വതി ഐ.എസ്​ (ബയോകെമിസ്​ട്രി), ജെസ്​ബി ജോർജ് (ഫിസിക്സ്​), ശ്രീല എസ്​. (മലയാളം), സന്ധ്യ ജെ. നായർ (ഹിസ്​റ്ററി), നിത്യ ജി, ഷൈലജ എസ്​. (തമിഴ്) എന്നിവർക്ക് പിഎച്ച്​.ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story