അബാക്കസ് ഓൺലൈൻ മത്സരങ്ങള്‍ സമാപിച്ചു

കൊച്ചി: ആറാമത് അന്താരാഷ്​ട്ര . ബ്രെയിന്‍ ഒ ബ്രെയിന്‍ ഗ്ലോബല്‍ ശൃംഖലയുടെ ഭാഗമായ അബാക്കസ് ക്ലാസുകളിലെ വിദ്യാർഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 4-14 പ്രായപരിധിയിൽപെട്ട, 45 രാജ്യങ്ങളില്‍നിന്നുള്ള 25,000 കുട്ടികള്‍ പങ്കെടുത്തു. കണക്ക്​ ശാസ്ത്രത്തിലെ മികവും ബുദ്ധികൂര്‍മതയുമാണ് പരീക്ഷിച്ചത്. ബ്രെയിനോ ബ്രെയിന്‍ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ നാലു മിനിറ്റിനുള്ളില്‍ സങ്കീര്‍ണങ്ങളായ 60 കണക്കുകളുടെ ഫലം കണ്ടെത്തേണ്ടിയിരുന്നു. കൊച്ചുകുട്ടികള്‍, കാല്‍ക്കുലേറ്ററി​ൻെറ പ്രാചീനരൂപമായ അബാക്കസ് ടൂള്‍ ഉപയോഗിച്ച് കണക്കുകള്‍ ചെയ്തപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ മനക്കണക്കിലാണ്​ ഉത്തരം കണ്ടെത്തിയത്​. പ്രത്യേകം രൂപകൽപന ചെയ്ത സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് കുട്ടികളുടെ വേഗവും കൃത്യതയും വിലയിരുത്തുക. വിജയികള്‍ക്ക് ചാമ്പ്യന്‍, ഗോള്‍ഡ്, സില്‍വര്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന്​ ബ്രെയിൻ ഒ ബ്രെയിന്‍ കിഡ്‌സ് അക്കാദമി സി.ഇ.ഒ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.