കാഞ്ഞിരമറ്റം പള്ളിയിൽ കൊടിയേറ്റുമാത്രം

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ആഘോഷം പരിമിതപ്പെടുത്തിയതായി പള്ളി മാനേജർ എം.കെ. അബൂബക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച നടക്കേണ്ട ചന്ദനക്കുടം ഉൾ​െപ്പടെയുള്ള ചടങ്ങുകൾക്കുപകരം കൊടിയേറ്റുമാത്രമേ ഉണ്ടാകൂ. പള്ളി ഉൾപ്പെടുന്ന ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 14, 15 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയിൽ പള്ളി മാനേജർ, മുളന്തുരുത്തി സി.ഐ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് നടത്തിയ യോഗത്തിലാണ് കൊടിയേറ്റുമാത്രം നടത്താൻ തീരുമാനിച്ചത്. പൊതുജനങ്ങളും സന്ദർശകരും കണ്ടെയ്ൻമൻെറ് സോണിലേക്ക് വരരുതെന്നും മാനേജർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.