പ്രസംഗ മത്സരം

കൊച്ചി: ദേശീയ യുവജന ദിനത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ല യുവജന കേന്ദ്രത്തിൻെറ നേതൃത്വത്തിൽ ജില്ലതല നടത്തി. ആയവന ഗ്രാമപഞ്ചായത്തിലെ ആൻറണി വിൻസൻെറ്​ ഒന്നാം സ്ഥാനവും കോതമംഗലം മുനിസിപ്പാലിറ്റിയിലെ എബി കുര്യാക്കോസ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മേയർ എം. അനിൽ കുമാർ കാഷ് പ്രൈസും പ്രശസ്തി പത്രവും സമ്മാനിച്ചു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ പി.ആർ. ശ്രീകല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, മണീട് ഗ്രാമപഞ്ചായത്ത് യൂത്ത് കോഓഡിനേറ്റർ ടി.ടി. സുനിൽ, കേരള വളൻററി യൂത്ത് ആക്​ഷൻ ഫോഴ്സ് ക്യാപ്റ്റൻ അരവിന്ദ് സജീവൻ എന്നിവർ പങ്കെടുത്തു. മോക്ഡ്രിൽ 20 കൊച്ചി: പുതുവൈപ്പ്​ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ 20ന് മോക്ഡ്രിൽ സംഘടിപ്പിക്കും. അത്യാഹിത സാഹചര്യങ്ങളെ നേരിടാൻ വിവിധ സുരക്ഷ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കാനാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മോക്ഡ്രിൽ സംഘടിപ്പിക്കുക. ഇതി​ൻെറ ഭാഗമായി നടന്ന ആലോചന യോഗം മോക്​ഡ്രിൽ പദ്ധതിക്ക് രൂപം നൽകി. മൂന്ന് തലത്തിൽ രൂപവത്കരിക്കുന്ന കൺട്രോൾ റൂമുകളിലൂടെയാണ് നടപടി പൂർത്തീകരിക്കുന്നത്. ജില്ലതല കൺട്രോൾ റൂമായി കലക്​ടറേറ്റിലെ ജില്ല അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, പ്രാദേശിക കൺട്രോൾ റൂമായി എളങ്കുന്നപ്പുഴ പഞ്ചായത്തിൽ സജ്ജമാക്കുന്ന താലൂക്കുതല ഇൻസിഡൻറ്​ കൺട്രോൾ റൂം, എൽ.എൻ.ജി ടെർമിനലിൽ പ്രവർത്തിക്കുന്ന ഓൺ സൈറ്റ് കൺട്രോൾ റൂം എന്നിവയിലൂടെയാണ് മോക്ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 20ന്​ രാവിലെ 11ന്​ മോക്​ഡ്രില്ലി​ൻെറ ഭാഗമായ അടിയന്തര സന്ദേശം എൽ.എൻ.ജി ടെർമിനലിൽനിന്ന്​ വിവിധ കേന്ദ്രങ്ങളിൽ എത്തുന്നതോടെ മോക്​ഡ്രിൽ ആരംഭിക്കും. കാളമുക്ക് കവലയിൽനിന്ന്​ എൽ.എൻ.ജി ടെർമിനലിലേക്കുള്ള ഗതാഗതം നിരോധിക്കും. ജില്ല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്​ടർ എസ്. ഷാജഹാൻ, കൊച്ചി താലൂക്കി​ൻെറ അടിയന്തരഘട്ട ചുമതലയുള്ള ഇലക്​ഷൻ ഡെപ്യൂട്ടി കലക്​ടർ പി.എ. പ്രദീപ്, ജില്ല ഹസാർഡ് അനലിസ്​റ്റ്​ അഞ്ജലി പരമേശ്വരൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അഭിമുഖം കൊച്ചി: 2020-22 അധ്യയന വർഷത്തിലെ ഡി.എൽ.എഡ് കോഴ്സിലേക്ക് ജില്ലയിലെ അപേക്ഷകരിൽ നിന്ന് യോഗ്യരായവർക്കുള്ള അഭിമുഖം 27, 28, 29 തീയതികളിൽ സൻെറ് തെരേസാസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ നടക്കും. 27ന് സയൻസ് വിഭാഗത്തി​ൻെറയും 28ന് ഹ്യുമാനിറ്റീസ് വിഭാഗത്തി​ൻെറയും 29 മുതൽ കോമേഴ്സ് വിഭാഗത്തി​ൻെറയും അഭിമുഖമാണ് നടക്കുക. അപേക്ഷകൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0484 222227.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.