ജനകീയ ജനാധിപത്യ മുന്നണി നിലവിൽവന്നു

കൊച്ചി: സംസ്ഥാനത്തെ വിവിധ ജനകീയ രാഷ്​ട്രീയപ്രസ്ഥാനങ്ങളു​െടയും ദലിത്-ആദിവാസി-പരിസ്ഥിതി-സ്ത്രീ സംഘടനകളുടെയും രാഷ്​ട്രീയസഖ്യമായി ജനകീയ ജനാധിപത്യ മുന്നണി (പീപിൾസ്​ ഡെമോക്രാറ്റിക്​ ഫ്രണ്ട്​-പി.ഡി.എഫ്​) നിലവിൽവന്നു. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തി​െല മുന്നണികൾക്കുപുറത്ത് കേരളത്തി​ൻെറ ജനാധിപത്യവത്​കരണത്തിനും ജനപക്ഷ വികസനത്തിനുമായുള്ള രാഷ്​ട്രീയമുന്നേറ്റമാണ് സംഘടനയുടെ ലക്ഷ്യമെന്ന്​ ഭാരവാഹികൾ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ മത്സരിക്കുകയും പൊതുനിലപാടിനോട് യോജിപ്പുള്ള സംഘടനകളെയും സ്ഥാനാർഥികളെയും പിന്തുണക്കുകയും ചെയ്യും. സംഘാടകസമിതി രൂപവത്​കരണ യോഗത്തിൽ ജനാധിപത്യ രാഷ്​ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് ആമുഖപ്രഭാഷണം നടത്തി. കെ. അംബുജാക്ഷൻ (കേരള ദലിത് പാന്തേഴ്സ്), ജിയോ ജോസ് (എൻ.എ.പി.എം), ജോർജ് മൂലേച്ചാലിൽ (കേരള കാത്തലിക് റിഫോർമേഷൻ മൂവ്മൻെറ്​), ജയ്മോൻ തങ്കച്ചൻ (സമാജ്​വാദി ജനപരിഷത്ത്), അജിത സാനു (ജനാധിപത്യ രാഷ്​ട്രീയ പ്രസ്ഥാനം), ടി.ജി. തമ്പി, പി.ജെ. തോമസ്, ജോർജ് ജോസഫ്, കെ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ. സുനിൽ കുമാർ സ്വാഗതവും പി.കെ. കുമാരൻ നന്ദിയും പറഞ്ഞു. 50 അംഗ സംസ്ഥാന സമിതിയെയും 13 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുശേഷം മുന്നണി വിപുലീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.