മൂവാറ്റുപുഴ, പായിപ്ര പ്രദേശങ്ങളിൽ കോവിഡ് രൂക്ഷം

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് പ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. മറ്റ് പഞ്ചായത്തുകളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരുന്നതായാണ് കണക്കുകൾ. പായിപ്ര പഞ്ചായത്തിൽ വ്യാഴാഴ്​ച മാത്രം 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ ഒന്ന്​ മുതൽ ഏഴുവരെ 452 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒക്ടോബർ എട്ട്​ മുതൽ 22വരെ 690 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതിൽ 442ഉം പായിപ്ര, നഗരസഭ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്. നിയോജക മണ്ഡലത്തിൽ 2093 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 1447 പേർ രോഗമുക്തി നേടി. 1817 പേർ വീടുകളിലും സ്ഥാപനങ്ങളിലുമായി ക്വാറൻറീനിലുണ്ട്. എട്ടുമരണം റിപ്പോർട്ട് ചെയ്തു. പായിപ്രയിൽ ടെസ്​റ്റ്​ പോസിറ്റിവിറ്റി 48 ശതമാനം ആണെന്നത് അപകടകരമായ സൂചനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.