ഡോ. നജ്മക്കെതിരായ സൈബര്‍ ആക്രമണം: പ്രതികളെ അറസ്​റ്റ്​ ചെയ്യണം -വിമന്‍ ഇന്ത്യ മൂവ്‌മെൻറ്​

ഡോ. നജ്മക്കെതിരായ സൈബര്‍ ആക്രമണം: പ്രതികളെ അറസ്​റ്റ്​ ചെയ്യണം -വിമന്‍ ഇന്ത്യ മൂവ്‌മൻെറ്​ പറവൂർ: കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയി​െല കോവിഡ് ബാധിതരോടുള്ള അനാസ്ഥ പുറത്തുകൊണ്ടുവന്ന ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മൻെറ്​ സംസ്ഥാന സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യവും അവകാശവും ഇഷ്​ടപ്പെട്ടവര്‍ക്ക് മാത്രം വകവെച്ച്​ കൊടുക്കുകയും നീതിയെയും നിയമത്തെയും കാല്‍ക്കീഴില്‍ ഒതുക്കുകയും ചെയ്യുന്ന ഫാഷിസത്തി​ൻെറ നേര്‍രൂപമായി മാറുകയാണ് ഇടതുപക്ഷ സൈബര്‍ വിഭാഗം. ഡോ. നജ്മക്ക് പറയാനുള്ളത് നിര്‍ഭയമായി വിളിച്ചുപറയാന്‍ അവസരം ഒരുക്കേണ്ടത് സര്‍ക്കാറി​ൻെറ ബാധ്യതയാണ്. ആശുപത്രിയില്‍ അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ ആരോഗ്യവകുപ്പ് ഇടപെട്ട് പരിഹാരം കാണണം. ആശുപത്രിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും സംസ്ഥാന സെക്ര​േട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി ഇര്‍ഷാന ഷനോജ്, ജമീല വയനാട്, കെ.പി. സുഫീറ, എന്‍.കെ. സുഹറാബി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.