പൊലീസ് മർദനം: സ്​റ്റേഷന്​ മുന്നിൽ വീട്ടമ്മമാരുടെ പ്രതിഷേധ പ്രകടനം

മട്ടാഞ്ചേരി: ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെ പൊലീസ് മർദിച്ച സംഭവത്തിൽ പ്രദേശത്തെ വീട്ടമ്മമാർ ചേർന്ന് ഫോർട്ട്​കൊച്ചി പൊലീസ് സ്​റ്റേഷന്​ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. യുവാക്കളെ ക്രൂരമായി മർദിച്ച പൊലീസുകാരെ സമീപത്തെ സ്​റ്റേഷനിലേക്ക് മാറ്റി ശിക്ഷയിൽനിന്ന്​ ഒഴിവാക്കലല്ല നടപടി. പകരം ഇവരെ സസ്പെൻഡ് ചെയ്യണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ജനാധിപത്യ മഹിള അസോസിയേഷ​ൻെറ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് പൊലീസി​േൻറതെന്നും സമരക്കാർ ആരോപിച്ചു. കൗൺസിലർ വത്സല ഗിരീഷ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഫൗസിയ റഹീം, റഷീദ ഷക്കീൽ, സബീല ഇസ്മുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.