ധീവരസഭ സംസ്ഥാന സമ്മേളനം

കൊച്ചി: അഖില കേരള ധീവരസഭയുടെ 18ാം സംസ്ഥാന സമ്മേളനം 14ന് ഗോശ്രീ റോഡിനു സമീപത്തെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. ഒമ്പത്​ തീരദേശ ജില്ലകളില്‍നിന്നായി 715 പ്രതിനിധികള്‍ പങ്കെടുക്കും. 75 ആവശ്യങ്ങള്‍ അടങ്ങിയ അവകാശരേഖ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്‍റ്​ എ. ദാമോദരന്‍, ജനറല്‍ സെക്രട്ടറി വി. ദിനകരന്‍, ഓര്‍ഗനൈസിങ്​ സെക്രട്ടറി ടി.കെ. സോമനാഥന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ടൂള്‍സ് ആന്‍ഡ് എക്യുപ്‌മെന്‍റ്​ മേള കൊച്ചി: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള അംഗങ്ങള്‍ക്കായി ടൂള്‍സ് ആന്‍ഡ് എക്യുപ്‌മെന്‍റ്​ മേളയും സെമിനാറും സംഘടിപ്പിക്കുന്നു. ആധുനിക വാഹന റിപ്പയറിങ്ങിനാവശ്യമായ നൂതന സാങ്കേതിക വിദ്യകളേയും സാമ്പത്തികസഹായം ലഭിക്കുന്നതിന്​ ആവശ്യമായ പദ്ധതികളെയുംകുറിച്ചുള്ള ക്ലാസുകളും സെമിനാറും 14, 15 തീയതികളില്‍ എളംകുളത്തെ സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ നടക്കുമെന്ന്​ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ ഒമ്പതരക്ക്​ വ്യവസായമന്ത്രി പി. രാജീവ് എക്‌സ്‌പോ (എക്യുപ്‌മെന്‍റ്​ മേള) ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സെമിനാറുകളുടെ ഉദ്ഘാടനം കൊച്ചി മേയര്‍ എം. അനില്‍കുമാറും നിര്‍വഹിക്കും. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ മുഖ്യാതിഥിയാകും. 15ന്​ വൈകീട്ട്​ അഞ്ചിന്​ നടക്കുന്ന സമാപന സമ്മേളനം ഉമ തോമസ് എം.എല്‍.എയും നിര്‍വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ നസീര്‍ കള്ളിക്കാടും ജനറല്‍ സെക്രട്ടറി കെ.ജി. ഗോപകുമാറും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.