ഇലാഹിയ എൻജിനീയറിങ്​ കോളജിന് എൻ.ബി.എ അംഗീകാരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ് കോളജിലെ ബി.ടെക് കോഴ്സുകൾക്ക് നാഷനൽ ബോർഡ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചതായി കോളജ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോളജിലെ ഉന്നത പഠന നിലവാരം, മികച്ച തൊഴിൽ ലഭ്യത, ഉയർന്ന അഡ്മിഷൻ നിരക്ക്, ന്യൂതനമായ ലാബ്, വിപുലമായ ലൈബ്രറി മറ്റ് ആധുനിക സൗകര്യങ്ങൾ, വിദഗ്ധരായ അധ്യാപകർ എന്നീ ഘടകങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. എൻ.ബി.എ അക്രഡിറ്റേഷൻ നേട്ടം കൈവരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ന്യൂതന ബി.ടെക് കോഴ്സുകൾ കോളജിൽ ആരംഭിക്കാൻ സാധിക്കും. സിവിൽ എൻജിനീയറിങ്​, കമ്പ്യൂട്ടർ സയൻസ് ആൻഡ്​ എൻജിനീയറിങ് എന്നീ കോഴ്സുകൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചത്. ഇതോടെ ഇവിടെ നിന്ന്​ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് വിദേശത്ത് അടക്കംജോലി സാധ്യത വർധിച്ചെന്നും കോളജിലെ മറ്റു കോഴ്സുകൾക്കും അക്രഡിറ്റേഷൻ ലഭിക്കുന്നതിന്​ ആവശ്യമായ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കോളജ് ചെയർമാൻ പി.എച്ച്. മുനീർ, മാനേജർ വി.യു. സിദ്ദീഖ്, ട്രഷറർ എ.എ. റഹീം, പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഗഫൂർ, ഡയറക്ടർ ഡോ. അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.