പൈപ്പ് ലൈൻ റോഡിൽ മാലിന്യം തള്ളൽ പതിവാകുന്നു

ചൂർണിക്കര: പൈപ്പ് ലൈൻ റോഡിൽ മാലിന്യം തള്ളുന്നത് ദുരിതമാകുന്നു. ചൂർണിക്കര പഞ്ചായത്ത് മൂന്നാം വാർഡിൽ എസ്.എൻ. പുരം ശ്രീനാരായണഗുരു പ്രതിമക്ക് സമീപമാണ് പൈപ്പ് ലൈൻ റോഡിൽ മാലിന്യം തള്ളുന്നത്. റോഡി‍ൻെറ വശത്ത് നിർത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ ബസുകളുടെ മറവിലാണ് തള്ളുന്നത്. നിലവിൽ ഈ ഭാഗത്ത് വലിയ മാലിന്യക്കൂനയായി മാറി. മാലിന്യം തള്ളുന്നത് തടയാനും ഇവിടെ കൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാനും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ക്യാപ്ഷൻ ea yas6 waste പൈപ്പ് ലൈൻ റോഡിൽ മാലിന്യം കൂടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.