ചെല്ലാനം മാതൃക മത്സ്യഗ്രാമം; പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചു

കൊച്ചി: കടൽക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനത്തെ പരിസ്ഥിതി സൗഹൃദമായ മാതൃക മത്സ്യഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ അന്തിമ പദ്ധതിരേഖ സർക്കാറിന് സമർപ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കേരള സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്​മൻെറ് കോർപറേഷനും (കെ.എസ്.സി.എ.ഡി.സി) സംയുക്തമായാണ് പദ്ധതിരേഖ തയാറാക്കിയത്. 941 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. രണ്ടുമുതൽ മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാകും. കുഫോസിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവി‍ൻെറയും ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്​മാ‍ൻെറയും സാന്നിധ്യത്തിൽ കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ ഷേഖ്​ പരീതും കുഫോസ് വൈസ് ചാൻസലർ കെ. റിജി ജോണും സംയുക്തമായി റിപ്പോർട്ട് സമർപ്പിച്ചു. ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുല്ല ഏറ്റുവാങ്ങി. കെ.ജെ. മാക്സി എം.എൽ.എ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. ജോസഫ്, കുഫോസ് രജിസ്ട്രാർ ഡോ. ബി. മനോജ് കുമാർ എന്നിവരും പങ്കെടുത്തു. ചെല്ലാനം തീരപ്രദേശത്ത് മാതൃക മത്സ്യഗ്രാമം പദ്ധതിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ശക്തമായ കാലവർഷത്തിനിടയിലും കടൽക്ഷോഭത്തെ പേടിക്കാതെ ചെല്ലാനത്ത് ജീവിക്കാം എന്ന നിലയിലായിട്ടുണ്ടെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത്​ മന്ത്രി രാജീവ് പറഞ്ഞു. മന്ത്രി വി. അബ്ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ - EKG KUFOS കുഫോസിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവി‍ൻെറയും വി. അബ്ദുറഹ്​മാ‍ൻെറയും സാന്നിധ്യത്തിൽ ചെല്ലാനം പുനരുദ്ധാരണ പദ്ധതിയുടെ അന്തിമ പദ്ധതി രേഖ കുഫോസ് വൈസ് ചാൻസലർ കെ.റിജി ജോണും കെ.എസ്.സി.എ.ഡി.സി മാനേജിങ് ഡയറക്ടർ ഷേഖ്​ പരീതും ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുല്ലക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.