'ഓർമയുടെ ഒളിയലകൾ' പ്രകാശനം ചെയ്തു

കൊച്ചി: പ്രശസ്ത നിയമ അധ്യാപകനും കൊച്ചിൻ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് തലവനുമായിരുന്ന പ്രഫ. പി. ലീലാകൃഷ്ണന്റെ ആത്മകഥ . ജസ്റ്റിസ് കെ.ടി. ശങ്കരൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി. ശങ്കരനുവേണ്ടി ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ കൊച്ചിൻ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ കെ.എൻ. മധുസൂദനന് പുസ്‌തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കോവിഡ് കാരണം ചടങ്ങിൽ നേരിൽ പങ്കെടുക്കാൻ കഴിയാത്തത് ഖേദകരമാണെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരൻ പറഞ്ഞു. ഓൺലൈൻ വഴിയാണ് അദ്ദേഹം പരിപാടിയിൽ പങ്കുചേർന്നത്, അതുകൊണ്ടുതന്നെ പുസ്തകം മുഴുവനായും വായിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ, ഏതൊരു ആത്മകഥ എടുത്താലും മുഴച്ചുനിൽക്കുന്ന 'ഞാൻ' വാക്കു വായിച്ചിടത്തോളം കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയുടെ പ്രധാന ഭാഗങ്ങൾ ജസ്റ്റിസ് കെ.ടി. ശങ്കരൻ വിശദീകരിച്ചു. കൊച്ചിൻ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പൂർവ വിദ്യാർഥികളുടെ വാർഷിക ജനറൽ ബോഡി ഭാഗമായാണ് പ്രകാശനച്ചടങ്ങ്​ സംഘടിപ്പിച്ചത്. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പൂർവ വിദ്യാർഥികളായ റിട്ട. ഹൈകോടതി ജസ്റ്റിസ് സുനിൽ തോമസ്, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, രാജ്യസഭ അംഗം ജെബി മേത്തർ, മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി, അഡീഷനൽ അഡ്വേക്കേറ്റ് ജനറൽ അശോക് എം.ചെറിയാൻ, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗം അഡ്വ. എം.പി. മാത്യൂസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൊച്ചിൻ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പൂർവ വിദ്യാർഥികളുടെ ഓർമകൾ പങ്കുവെച്ച പരിപാടികൂടിയായി ചടങ്ങ് മാറി. ER PROF LEELAKRISHNAN BOOK RELEASE പി. ലീലാകൃഷ്ണന്റെ ആത്മകഥ ജസ്റ്റിസ് കെ.ടി. ശങ്കരനുവേണ്ടി ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ കൊച്ചിൻ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ കെ.എൻ. മധുസൂദനന് പുസ്‌തകം നൽകി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.