ഉപതെരഞ്ഞെടുപ്പ് ഫലം അധികാര ദുർവിനിയോഗത്തിനുള്ള താക്കീതാകും -ജി. ദേവരാജൻ

കൊച്ചി: അധികാര ദുർവിനിയോഗത്തിനും ധനകാര്യ ധൂർത്തിനുമെതിരായ താക്കീതായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ ഫലം മാറുമെന്ന് ഫോർവേഡ് ബ്ലോക്ക്​ ദേശീയ സെക്രട്ടറി ജി. ദേവരാജൻ. ഫോർവേഡ് ബ്ലോക്ക്​ തൃക്കാക്കര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ബൈജു മേനാച്ചേരി അധ്യക്ഷത വഹിച്ചു. ജഗതി രാജൻ, എ.ഇ. സാബിറ, ആരിഫ മുഹമ്മദ്, ആർ. രമേശൻ, എം. ഷൈജു, വിനോദ്, വേണു, രേണുക ദേവി എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: EC Devarajan ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്​ തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.