ജീവൻ രക്ഷിച്ച രാജീവും അരുൺ കുമാറും

വള്ളം മറിഞ്ഞ് കായലിൽ വീണവർക്ക്​ രക്ഷകരായി സഹോദരങ്ങൾ

വ​ടു​ത​ല: വ​ള്ളം മ​റി​ഞ്ഞ് കാ​യ​ലി​ൽ വീ​ണ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​ക​ളെ ര​ക്ഷി​ച്ചു. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഓ​ണ​പ്പ​റ​മ്പി​ൽ രാ​ജീ​വും സ​ഹോ​ദ​ര​ൻ അ​രു​ണു​മാ​ണ് ര​ണ്ട് ജീ​വ​ന്​ തു​ണ​യാ​യ​ത്.

ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് മൂ​ന്ന് മ​ണി​ക്ക് ചീ​ന​വ​ല വ​ലി​ക്കാ​ൻ ഉ​ണ​ർ​ന്ന രാ​ജീ​വ​ൻ കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​രു​ടെ വ​ഞ്ചി മു​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​ഹോ​ദ​ര​ൻ അ​രു​ൺ കു​മാ​റി​നെ​യും കൂ​ട്ടി വ​ഞ്ചി തു​ഴ​ഞ്ഞെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കാ​യ​ലി​ൽ വീ​ണു​കി​ട​ന്ന​വ​രെ വ​ള്ള​ത്തി​ൽ പി​ടി​ച്ചു​ക​യ​റ്റു​ക​യും അ​വ​രു​ടെ വ​ള്ളം സ്വ​ന്തം വ​ള്ള​ത്തി​ൽ കെ​ട്ടി​വ​ലി​ച്ച് വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

Tags:    
News Summary - Brothers are the savior of those who fell into the lake after the boat capsized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.