സ്മാർട്ടായ അരൂക്കുറ്റി വില്ലേജ് ഓഫിസ് കെട്ടിടം
Posted On
date_range Updated On
date_range സ്മാര്‍ട്ടായി അരൂക്കുറ്റി വില്ലേജ് ഓഫിസ്; മന്ത്രി കെ. രാജന് നാളെ നാടിന് സമര്‍പ്പിക്കും
വടുതല: അരൂക്കുറ്റി വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകുന്നു. സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച അരൂക്കുറ്റി വില്ലേജ് ഓഫീസ് ശനിയാഴ്ച റവന്യൂ മന്ത്രി കെ. രാജന് നാടിന് സമര്‍പ്പിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും.ഓഫിസിന്റെ നിര്‍മാണം 25 ലക്ഷം രൂപയിലാണ് പൂര്‍ത്തിയാക്കിയത്. 770 ചതുരശ്ര അടിയിൽ ഒറ്റനിലയിലാണ് ഓഫിസ് നിർമിച്ചത്.
രാവിലെ 10.30-ന് വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.