ഇ​രു​ട്ടി​ലാ​യ അ​രൂ​ർ-​അ​രൂ​ക്കു​റ്റി പാ​ലം

അരൂക്കുറ്റി പാലം ഇരുട്ടിൽ തന്നെ

വ​ടു​ത​ല: അ​രൂ​ക്കു​റ്റി-​അ​രൂ​ർ പാ​ലം ഇ​രു​ട്ടി​ലാ​യി​ട്ട് ഒ​രു മാ​സ​ത്തോ​ട​ടു​ക്കു​ന്നു. അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ്​ അ​ര​യ​ങ്കാ​വി​ൽ പ്ര​കാ​ശ​പ്പൊ​ലി​മ​യി​ൽ പു​രോ​ഗ​മി​ച്ച​പ്പോ​ഴും അ​രൂ​ക്കു​റ്റി പാ​ലം ഇ​രു​ട്ടി​ലാ​യി​രു​ന്നു. അ​ന്ന് ക​ണ്ണ​ട​ച്ച പ്ര​കാ​ശം ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. പാ​ലം ഇ​രു​ട്ടി​ലാ​യ​തോ​ടെ കാ​യ​ലി​ലേ​ക്ക് മാ​ലി​ന്യം എ​റി​യു​ന്ന​വ​ർ​ക്കും മ​റ​യാ​യി. പ്ര​ഭാ​ത​സ​വാ​രി​ക്കാ​ർ​ക്കും രാ​ത്രി​യാ​ത്രി​ക​ർ​ക്കും പാ​ല​ത്തി​ലെ വെ​ളി​ച്ച​മി​ല്ലാ​യ്മ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ല​ത്തി​ലെ ഇ​രു​ട്ട് കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും രാ​ത്രി​യാ​ത്ര ദു​രി​ത​മാ​കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി തെ​രു​വു​വി​ള​ക്ക് തെ​ളി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Arukutty Bridge is in darkness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.