46 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

പൂ​ച്ചാ​ക്ക​ൽ: 46 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡ് തോ​ട്ടു​ചി​റ വീ​ട്ടി​ൽ സ​ജീ​ഷി​നെ​യാ​ണ് (37) പൂ​ച്ചാ​ക്ക​ൽ ​പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. തൈ​ക്കാ​ട്ടു​ശ്ശേ​രി ചീ​രാ​ത്ത് കാ​ട് ബി​വ​റേ​ജ​സ് ഔ​ട്ട്​​ല​റ്റ​ന് പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ലും ചാ​ക്കി​ലും സ​ഞ്ചി​യി​ലും സൂ​ക്ഷി​ച്ച 46 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ത​ട​യു​ന്ന​തി​ന് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​മോ​ഹ​ൻ, എ​സ്.​ഐ. സെ​ൽ​വ​രാ​ജ്, എ​സ്.​ഐ. സി​ബി​മോ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, ജ​യേ​ഷ്, ജോ​ബി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Tags:    
News Summary - Youth arrested with 46 liters of foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.