സ്കൂൾ മുറ്റത്ത് കരിഓയിൽ ഒഴിച്ച നിലയിൽ
ബഡ്സ് സ്കൂളിന്റെ പൂന്തോട്ടം നശിപ്പിച്ചു
പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനു കീഴിൽ ആരംഭിച്ച ഭിന്നശേഷിക്കുട്ടികൾക്കുള്ള ബഡ്സ് സ്കൂളിന്റെ പൂന്തോട്ടവും ഭിത്തിയും കരിഓയിൽ ഒഴിച്ച് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഒരാഴ്ച മുമ്പ് സ്കൂളിനു സമീപം സ്ഥാപിച്ചിരുന്ന ഹരിത കർമ മിഷന്റെ എം.സി.ആറും സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചിരുന്നു.
പ്രവേശനോത്സവം കഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ് ആരംഭിക്കാൻ ഇരിക്കെയാണ് അക്രമം. കാലങ്ങളായി സാമൂഹിക വിരുദ്ധരുടെ താവളമായിരുന്ന സ്ഥലത്ത് സ്കൂൾ ആരംഭിച്ചതാണ് ഇത്തരം മനുഷ്യത്വഹീനമായ പ്രവൃത്തിക്ക് കാരണമെന്ന് പ്രസിഡന്റ് ടി.എസ്. സുധീഷ് ആരോപിച്ചു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കാമറകൾ സ്ഥാപിച്ച് സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.