എസ്​.ഐയെ ഇടിച്ചിട്ട്​ വാഹനം നിർത്താതെപോയ സംഭവം; ഡ്രൈവറു​ടെ ലൈസൻസ്​ മൂന്നുമാസത്തേക്ക്​ റദ്ദാക്കി

പൂ​ച്ചാ​ക്ക​ൽ: ട്രാ​ഫി​ക് എ​സ്.​ഐ​യെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക്​ സ​സ്പെ​ൻ​ഡ് ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഒ​രു മാ​സ​ത്തേ​ക്കാ​ണ് സാ​ധാ​ര​ണ സ​സ്പെ​ൻ​ഷ​ൻ എ​ങ്കി​ലും വാ​ഹ​നം ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും നി​ർ​ത്താ​തെ പോ​കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് മൂ​ന്നു മാ​സ​ത്തേ​ക്കു​ള്ള സ​സ്പെ​ൻ​ഷ​നാ​യ​ത്.

ചേ​ർ​ത്ത​ല ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ പൂ​ച്ചാ​ക്ക​ൽ പ​ടി​ഞ്ഞാ​റെ ക​ല്ലു​ങ്ക​ൽ പി.​കെ. സാ​നു​വി​നെ (54) ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 20ന് ​രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സാ​നു​വി​ന് നാ​ല് പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ടു. താ​ടി​യെ​ല്ല്, ത​ല, കൈ​കാ​ലു​ക​ൾ, വാ​രി​യെ​ല്ല് തു​ട​ങ്ങി​യ​വ​ക്കും പ​രി​ക്കേ​റ്റു. ചി​കി​ത്സ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ്​ ഡ്രൈ​വ​ർ ക​ന്യാ​കു​മാ​രി പെ​റു​വ​ന്നൂ​ർ കു​ന്ന​ത്തു​കോ​ണം ജേ​ക്ക​ബ് ഇ. ​ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ടാ​റ്റാ സു​മോ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ന് ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​യി​രു​ന്നു. ഡ്രൈ​വ​ർ​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം ല​ഭി​ച്ചു. 

Tags:    
News Summary - Did not stop after hitting the SI; driver's license canceled for three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.