ദമ്പതികളായ സാബുവും ലിസിയും
Posted On
date_range Updated On
date_range വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തത പുലർത്തി ദമ്പതികൾ
പൂച്ചാക്കൽ: 25ാം വിവാഹ വാർഷികം വേറിട്ട രീതിയിൽ ആഘോഷിച്ച് ദമ്പതികൾ. പള്ളിപ്പുറം വള്ളിക്കാട്ട് തേയ്ക്കാനത്ത് സാബുവും തൈക്കാട്ടുശ്ശേരി ഉളവയ്പിൽ ഏറനാട്ട് ലിസിയുമാണ് പ്രതീകാത്മകമായി മിന്നുകെട്ടി വ്യത്യസ്തത പുലർത്തിയത്.
വർധിച്ചുവരുന്ന സ്ത്രീധന മരണങ്ങളും പ്രശ്നങ്ങളും കണക്കിലെടുത്ത് ബോധവത്കരണം എന്ന നിലയിലാണ് ചടങ്ങ് നടത്തിയതെന്ന് മകൾ ലിനറ്റും മരുമകൻ മനോജും പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ല സെക്രട്ടറി പ്രഫ. തോമസ് വി. പുളിക്കൽ മാല നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.