representational image

സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മയക്കുമരുന്ന് സംഘം ആക്രമിച്ചതായി പരാതി

പൂ​ച്ചാ​ക്ക​ൽ: സി.​പി.​ഐ പെ​രു​മ്പ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ലാ​ലി​നെ മ​യ​ക്കു​മ​രു​ന്ന് സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വ​ക​വ​രു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ഞ്ജി​ത്ത് ലാ​ൽ പെ​രു​മ്പ​ളം ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ക്ര​മ​ത്തി​നു ശേ​ഷം ര​ഞ്ജി​ത്തി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധം വീ​ടി​നു മു​ന്നി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി നി​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. പൂ​ച്ചാ​ക്ക​ൽ പൊ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും ഉ​ട​ൻ ഇ​ട​പെ​ട്ടി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ക​ഞ്ചാ​വ് മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തി​ന്റെ ഭീ​ഷ​ണി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ സ്വൈ​ര ജീ​വി​തം കെ​ടു​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി.

ഇ​തോ​ടൊ​പ്പം വ്യാ​പ​ക​മാ​യ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും വി​ൽ​പന​യും പെ​രു​മ്പ​ള​ത്ത് ന​ട​ക്കു​ന്നു​ണ്ട്. പെ​രു​മ്പ​ളം ദീ​പ് പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പൊ​ലീ​സി​ന് എ​ത്തി​പ്പെ​ടാ​ൻ വൈ​കു​മെ​ന്ന​തി​നാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം ഏ​റെ​യു​ണ്ട്. സി.​പി.​ഐ ലോ​ക്ക​ൽ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി​യെ വീ​ടു​ക​യ​റി അ​ക്ര​മി​ച്ച ക്രി​മി​ന​ലു​ക​ളെ അ​ടി​യ​ന്തരമാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പൊ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും സി.​പി.​ഐ പെ​രു​മ്പ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Complaint that the CPI local committee secretary was attacked by a drug gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.