സപ്താഹയജ്ഞം

അരൂർ: അരൂർ ശ്രീകാർത്യായനി ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. അരൂർ പൊലീസ് സ്‌റ്റേഷൻ നിർമിക്കാൻ സർക്കാർ ആലോചനയിലുള്ള ദേവസ്വം ബോർഡിന്റേതെന്ന് അറിയപ്പെടുന്ന സ്ഥലത്തുനിന്ന് വിഗ്രഹ ഘോഷയാത്ര നടത്തിയാണ് യജ്ഞത്തിന് തുടക്കം കുറിച്ചത്. സപ്താഹ യജ്ഞം ആഗസ്റ്റ് 14ന് സമാപിക്കും. യജ്ഞാചാര്യൻ അരൂർ അപ്പുജിയുടെയും അന്നമനട സദാശിവ ശർമയുടെയും കാർമികത്വത്തിലാണ്​ യജ്ഞം. ദേവസ്വം സബ് ഗ്രൂപ് ഓഫിസർ രാഹുൽ രാധാകൃഷ്​ണൻ, ഭക്തജന സമിതി ഭാരവാഹിയായ എ.കെ. രാധാകൃഷ്ണൻ, അജിത് കുറ്റിക്കാട്, രാജീവ് ശിവരാമൻ എന്നിവർ നേതൃത്വം നൽകി. ചിത്രം : അരൂർ ശ്രീകാർത്യായനി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിനുള്ള വിഗ്രഹഘോഷയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.