നഗരസഭ റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

ആലപ്പുഴ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ നഗരസഭ നേതൃത്വത്തിൽ പരിശോധന നടത്തി പ്ലാസ്റ്റിക് പിടിച്ചെടുത്തു. നഗരസഭ സൗത്ത് സെക്കൻഡ് സര്‍ക്കിള്‍ പരിധിയിലെ പുലയന്‍വഴി, വലിയമരം, വെള്ളക്കിണര്‍, ലജ്നത്ത്, സക്കരിയ ബസാര്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പുലയന്‍വഴി മത്സ്യ മാര്‍ക്കറ്റില്‍നിന്നുമാണ് നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തത്.

ഇവരില്‍നിന്ന് പിഴ ഈടാക്കും. 120 കി.ഗ്രാം ഗ്രോസറി കവര്‍, രണ്ട് കി.ഗ്രാം പ്ലാസ്റ്റിക് കാരിബാഗ്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ ഗ്ലാസ്-750, തെര്‍മോകോള്‍, ഡിസ്പോസബിള്‍ പേപ്പര്‍ പ്ലേറ്റ്, ഡിസ്പോസിബിള്‍ സ്പൂണ്‍, പ്ലാസ്റ്റിക് ബഡ്സ്, പ്ലാസ്റ്റിക് റാപ്, പ്ലാസ്റ്റിക് സ്ട്രോ എന്നിവയാണ് പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹര്‍ഷിദിന്‍റെ നേതൃത്വത്തിലെ സ്ക്വാഡില്‍ ജെ.എച്ച്.ഐമാരായ സുമേഷ് പവിത്രന്‍, സി. ജയകുമാര്‍, വി. ശിവകുമാര്‍, കെ. സ്മിതമോള്‍ എന്നിവര്‍ ഉണ്ടായിരുന്നു.

പ്ലാസ്റ്റിക് നിരോധനം: പരിശോധന നടത്തും

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം തടയാൻ ചൊവ്വാഴ്ച മുതല്‍ പ്രത്യേക സംഘം പരിശോധന നടത്തും. പരിശോധനയില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി എം. ഷാജഹാന്‍ അറിയിച്ചു.

Tags:    
News Summary - Banned plastic seized in municipality raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.