apl 8 ഹൈടെക് വിദ്യാലയ പ്രഖ്യാപനം

ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കും. ഹൈസ്കൂൾതലത്തിൽ എട്ട് ക്ലാസ്​ മുറികളും യു.പി വിഭാഗത്തിൽ ഏഴ് ക്ലാസ്​ മുറികളും എൽ.പി വിഭാഗത്തിൽ ക്ലാസ്​ മുറികളും നഴ്സറി ക്ലാസ്​ മുറികളും ഹൈടെക് ക്ലാസ്​ മുറികളാക്കിയാണ് സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം നടത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് നാലുകോടി രൂപ അനുവദിച്ച് കെട്ടിടം പണി അവസാനഘട്ടത്തിലാണ്. പ്രഖ്യാപനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേകം തയാറാക്കിയ ഹൈടെക് ക്ലാസ്​ മുറിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. മാത്യു അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.