ap12

കോവിഡ് നിയ​ന്ത്രണങ്ങൾ പാളി; ആശങ്കയിൽ കുട്ടനാട് കുട്ടനാട്: കുട്ടനാട്ടിൽ നാല് പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലായതോടെ വീണ്ടും ആശങ്ക. കണ്ടെയ്ൻമൻെറ് സോണിലേക്കുള്ള റോഡുകൾ പൊലീസ് പൂർണമായും അടച്ചു. ഇതോടെ മാനദണ്​ഡങ്ങൾ ലംഘിച്ച് ആളുകൾ ചില പ്രദേശങ്ങളിൽ സംഘടിക്കുകയാണ്. എ.സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിലെ ബാങ്കിന് മുന്നിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് കഷ്​ടപ്പെടുകയാണ്. സമ്പർക്ക വ്യാപനം രൂക്ഷമായതോടെയാണ് എട്ട് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലായിരിക്കുന്നത് ഉറവിടമറിയാത്ത കോവിഡ് പോസിറ്റിവ് കേസുകളും പ്രദേശത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റിവ് ആയവരുമായി 100 ലേറെയാളുകൾ സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈയാഴ്ച തന്നെ നാല് പഞ്ചായത്തുകളിലും റാപ്പിഡ് ടെസ്​റ്റ് നടത്താനുള്ള തയാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. നെടുമുടി പഞ്ചായത്തിലെ അഞ്ച് വാർഡുകളിലായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ റാപ്പിഡ് ടെസ്​റ്റ് വെള്ളിയാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും കൈനകരിയിൽ സമ്പർക്ക പട്ടിക തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ബാങ്കുകൾക്ക് മുന്നിൽ തിരക്ക് കൂട്ടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസവും എ.സി. റോഡിന് സമീപമുള്ള ബാങ്കുകളിൽ വയോധികർ ഉൾ​െപ്പടെയുള്ളവർ യാതൊരുവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ്​ ബാങ്കുകളിലെത്തിയത്. എല്ലായിടത്തും നല്ല തിരക്കും അനുഭവപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.