788 പേർക്ക്​ കോവിഡ്​; 368 നെഗറ്റിവ്​

ആലപ്പുഴ: ജില്ലയിൽ 788 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 686 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്നും 44പേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്​. 55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 368 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 22,817പേർ രോഗമുക്തരായി. 8684 പേർ ചികിത്സയിലുണ്ട്​. കോവിഡ്​ ലംഘനത്തിന്​ 30 പേർ അറസ്​റ്റിൽ ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘിച്ച 49 കേസിൽ 30 പേർ അറസ്​റ്റിൽ. മാസ്​ക്​ ധരിക്കാത്തതിന്​ 379 പേർക്കെതിരെയും സമൂഹി അകലം പാലിക്കാത്തതിന് 1126 പേർക്കെതിരെയും 144 നിരോധനാജ്ഞ ലംഘിച്ചതിന്​ നാലുകേസിലായി 25 പേർക്കെതിരെയും നടപടിയെടുത്തു. കോവിഡ്​ പടരുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന്​ ജില്ല പൊലീസ്​ ​മേധാവി പി.എസ്. സാബു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.