644 പേർക്ക്​ പോസിറ്റിവ്​; 722 നെഗറ്റിവ്​

ആലപ്പുഴ: ജില്ലയിൽ 664 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേർ വിദേശത്തുനിന്നും 21പേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 722 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 23,539 പേർ രോഗമുക്തരായി. 8626 പേർ ചികിത്സയിലുണ്ട്​. കണ്ടെയ്ൻമൻെറ്​ സോൺ ആലപ്പുഴ: വയലാർ വാർഡ്-14 (കണിശ്ശേരി ഏരിയ കാറ്റേഴത്ത്, തിരുവൻവണ്ടൂർ വല്യത്തോട് റോഡ്, കലിംഗുപടിയിൽനിന്ന് വല്യത്തോടിന്​ വടക്ക് പാലം, കുറ്റിക്കണ്ടത്തിൽ വീടി​ൻെറ കിഴക്ക് മുതൽ കനാലിൽ അവസാനം വര), തണ്ണീർമുക്കം-12 (കൈതവളപ്പിൽ, കോളനി റോഡ്​, കാമ്പിവെളിഭാഗം, മറ്റത്തിൽ ഭാഗം), ആലപ്പുഴ മുനിസിപ്പാലിറ്റി-അഞ്ച്​ (കാളാത്ത് കിണറി​ൻെറ കിഴക്ക് മുതൽ ഇരവുകാട് റോഡുവരെ, എസ്.എൻ.ഡി.പിയുടെ കിഴക്കുനിന്ന്​ ഇരവുക്കാട് റോഡുവരെ, ഗുരുമന്ദിരം തൊട്ട് 100 മീറ്റർ വടക്കുവരെ). തകഴി- വാർഡ് ഒന്ന്​, അഞ്ച്​, 14. ഒഴിവാക്കിയത്​: കായംകുളം മുനിസിപ്പാലിറ്റി-വാർഡ് 28, 43, എടത്വ-വാർഡ്​ ആറ്​ (മാർക്കറ്റ് ഏരിയ), തണ്ണീർമുക്കം-വാർഡ്​ 20 (മേക്കരക്കാട് റോഡ്, മിൽമ ജങ്​ഷൻ, തൊട്ടുചിറ ഭാഗം, തേനാത്ത് ഭാഗം, പടിഞ്ഞാറ് ആർ.വി ജങ്​ഷൻ മാത്രം), വാർഡ്​-ഒമ്പത്​ (കൊരട്ടിയിൽ റോഡിന് തെക്ക് കൈതവേളി ഭാഗം, വടക്ക് തയ്യിടവേളി റോഡ്, കൊരട്ടി തോടിന് പടിഞ്ഞാറ്, ഭജന മഠത്തിന് കിഴക്കോട്ട് മാത്രം). ആലപ്പുഴ മുനിസിപ്പാലിറ്റി-വാർഡ് 18, നെടുമുടി-വാർഡ് 11, 12, നീലംപേരൂർ-വാർഡ് 12, മുളക്കുഴ-വാർഡ് 11.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.