432 പേർക്ക്​ കോവിഡ്​; 425 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 485 പേരുടെ പരിശോധനാഫലം നെഗറ്റിവായി. ആകെ 54251 പേർ രോഗമുക്തരായി. 4610 പേർ ചികിത്സയിലുണ്ട്​. അര്‍ത്തുങ്കല്‍ പെരുന്നാൾ കോവിഡ്​ മാനദണ്ഡം പാലിച്ച്​ ആലപ്പുഴ: കോവിഡ്​ മാനദണ്ഡം പാലിച്ച്​ അര്‍ത്തുങ്കല്‍ സൻെറ്​ ആന്‍ഡ്രൂസ് ബസിലിക്കയിലെ പെരുന്നാള്‍ നടത്താൻ ജില്ല കലക്​ടർ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. ഈമാസം 10 മുതല്‍ 27 വരെയാണ് പെരുന്നാള്‍. വിശ്വാസികള്‍ക്ക് കുര്‍ബാന കൂടാൻ ആറടി അകലത്തില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. പള്ളി പരിസരത്ത് ബാരിക്കേഡുകള്‍ കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തും. കുര്‍ബാനയില്‍ പങ്കെടുക്കാനും കാണിക്ക അര്‍പ്പിക്കാനും പ്രത്യേകം വരികള്‍ തയാറാക്കും. ‍വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണ വിധേയമായി പാര്‍ക്കിങ്​ സംവിധാനങ്ങള്‍ ഒരുക്കും. 200 പേരെ മാത്രം പ​ങ്കെടുപ്പിച്ച്​ ചടങ്ങുകളും കുർബാനയും നടത്തണം. ഇടവകക്കാര്‍ പള്ളിയില്‍ എത്താതെ വീട്ടിലിരുന്ന് പെരുന്നാളിൽ പങ്കെടുക്കാന്‍ ആവശ്യമായ നിര്‍ദേശം നൽകിയിട്ടുണ്ട്​. കുർബാനക്ക്​ വിര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവരെ മാത്രമേ പള്ളിയില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും പള്ളി അധികാരികള്‍ ഉറപ്പുനല്‍കി. കുർബാനയും ചടങ്ങുകളും ഓണ്‍ലൈനില്‍ കാണാൻ സൗകര്യമുണ്ടാകും. പള്ളി പരിസരത്ത് 10നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഗര്‍ഭിണികള്‍ക്കും പ്രവേശനം ഉണ്ടാകില്ല. ഈമാസം 10 മുതല്‍ 27 വരെ അര്‍ത്തുങ്കല്‍, മാരാരി, അന്ധകാരനഴി ബീച്ചുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. പെരുന്നാളുമായി ബന്ധപ്പെട്ട തിരുകർമങ്ങൾ, കുര്‍ബാനകള്‍ എന്നിവ രണ്ട് മണിക്കൂര്‍ ഇടവിട്ട് നടത്താം. ഓരോ ചടങ്ങിനുശേഷവും ദേവാലയത്തി​ൻെറ ഉള്‍വശം സാനിറ്റൈസ് ചെയ്യണം. പ്രദക്ഷിണം പൂര്‍ണമായും ഒഴിവാക്കണം. താല്‍ക്കാലിക ഷെഡുകളിലുള്ള കച്ചവടവും വഴിയോര കച്ചവടവും നിരോധിച്ചു. വൈകീട്ട് എട്ടിനുശേഷം കുര്‍ബാന നടത്താന്‍ പാടില്ല. 10ന്​ പള്ളി അടക്കണം. പ്രധാന പെരുന്നാള്‍ ദിവസമായ ജനുവരി 20​ൻെറ തലേദിവസം രാത്രി 12നും എട്ടാം പെരുന്നാള്‍ ദിവസമായ ജനുവരി 27​ൻെറ തലേദിവസം രാത്രി 10നും ദേവാലയം അടക്കണം. ആഘോഷവും കലാപരിപാടികളും നടത്താന്‍ പാടില്ല. നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ല പൊലീസ്​ മേധാവി, ആലപ്പുഴ സബ് കലക്ടര്‍, സെക്ടറല്‍ മജിസ്​ട്രേറ്റ്​ എന്നിവര്‍ ഉറപ്പുവരുത്തണം. വയര്‍മാന്‍ പരീക്ഷ നാളെ ആലപ്പുഴ: കേരള സ്​റ്റേറ്റ്​ ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് വയര്‍മാന്‍ പരീക്ഷ ശനിയാഴ്​ച ആലപ്പുഴ സൻെറ്​ ജോസഫ്‌സ് കോളജില്‍ നടത്തും. പരീക്ഷാര്‍ഥികള്‍ രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണം. ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടണം. കോവിഡ് പോസിറ്റിവായവർ, ക്വാറൻറീനിലുള്ളവർ, ക​െണ്ടയ്​ൻമൻെറ്​ സോൺ, ഹോട്ട്‌സ്‌പോട്ട് എന്നിവിടങ്ങളില്‍നിന്ന് പരീക്ഷ എഴുതുന്നവര്‍ ജില്ലമെഡിക്കല്‍ ഓഫിസറുടെ അനുമതിയോടെ വരണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0477 29602229.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.