1.150 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ: കലവൂർ പൊള്ളത്തൈ ഭാഗത്തു നിന്നും 1.150 കിലോഗ്രാം കഞ്ചാവ്​ പിടികൂടി. സംഭവത്തിൽ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി വില്ലേജിൽ വളവനാട് മുറിയിൽ കുന്നിനകം കോളനിയിൽ ഉദയകുമാറിനെതിരെ കേസെടുത്തു. എക്സൈസ് സർക്കിൾ ജീവനക്കാര​ും ആലപ്പുഴ എക്സൈസ് ഇൻറലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ്​ കഞ്ചാവ്​ പിടികൂടിയത്​. കഴിഞ്ഞ മാസം എക്സൈസ് സംഘത്തെ വെട്ടിച്ച് കഞ്ചാവുമായി ഉദയകുമാർ കടന്നിരുന്നു. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ് നിസാം, പ്രിവൻറീവ് ഓഫിസർമാരായ എച്ച്. നാസർ, പി.ആർ. പ്രബീൺ, കെ.എസ്. അലക്സ്, കെ.ബി. ജിജികുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ എം.സി. ബിനു, എം.ആർ. റെനീഷ്, ബി. സുബിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ രശ്മി എക്സൈസ് ഡ്രൈവർ ഒസ്ബർട്ട് ജോസ് ഇൻറലിജൻസ് വിഭാഗം എക്സൈസ് ഇൻസ്പെക്ടർ ആർ. പ്രശാന്ത് പ്രിവൻറീവ് ഓഫിസർമാരായ പി.സി. ഗിരീഷ്, ജി. ഫെമിൻ, ജി അലക്സാണ്ടർ, ഐ. ഷിഹാബ് എന്നിവർ പങ്കെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.