ജില്ലയിൽ 48 പട്ടയംകൂടി നൽകി

ആലപ്പുഴ: നാലുവർഷത്തിനുള്ളിൽ കേരളത്തിൽ 1,63, 610 പട്ടയം നൽകിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട്ട്‌ വില്ലേജ് ഓഫിസുകളുടെ സംസ്ഥാനതല നിർമാണവും 6526 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സിവില്‍സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ കലക്​ടർ എ. അലക്സാണ്ടർ പട്ടയമേളയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചു. ആറുപേർക്ക്​ അദ്ദേഹം പട്ടയം വിതരണം ചെയ്തു. ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ 15ഉം ചേർത്തല താലൂക്കിൽ മൂന്നും കുട്ടനാട്, കാർത്തികപ്പള്ളി എന്നിവിടങ്ങളിൽ ആറുവീതവും മാവേലിക്കരയിൽ നാലുപേർക്കും ചെങ്ങന്നൂരിൽ 11 പേർക്കും മൂന്ന്​ ദേവസ്വം പട്ടയവും ഉൾ​െപ്പടെ ജില്ലയിൽ 48 പട്ടയങ്ങളാണ് നൽകിയത്​. ഈ സർക്കാർ കാലയളവിൽ ജില്ലയിൽ 1016 പട്ടയങ്ങളും 106 കൈവശരേഖയും വിതരണം ചെയ്​തു. പുന്നപ്ര, വയലാർ കിഴക്ക്, ചേപ്പാട്, ആറാട്ടുപുഴ, തെക്കേക്കര, എണ്ണയ്‌ക്കാട്‌, കുരട്ടിശ്ശേരി തുടങ്ങിയ ഏഴ്​ വില്ലേജ് ഓഫിസുകളാണ് സ്മാർട്ട്‌ വില്ലേജാകുന്നത്​. apl pattayavitharanam collector alexander ജില്ലയിലെ പട്ടയവിതരണത്തി​ൻെറ ഉദ്ഘാടനം കലക്​ടർ എ. അലക്​സാണ്ടർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.