അരൂക്കുറ്റിയിൽ 26 പേർക്ക് കോവിഡ്

അരൂർ: മേഖലയിൽ തിങ്കളാഴ്​ച 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 26 പേർ അരൂക്കുറ്റി പഞ്ചായത്തിലും 16 പേർ അരൂർ പഞ്ചായത്തിലുമാണ്. എഴുപുന്ന, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ ഓരോന്നു വീതവും. ഞായറാഴ്ച അരൂരിലെ സ്വകാര്യ കമ്പനിയിലെ 12 പേർക്ക് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ആറു പേർ അന്തർ സംസ്​ഥാന തൊഴിലാളികളാണ്. വയോജനങ്ങൾക്കായി കരുതൽ ചികിത്സ ആലപ്പുഴ: 'കരുതാം ആലപ്പുഴയെ; കരുതാം വയോജനങ്ങളെ' കാമ്പയി​ൻെറ ഭാഗമായി ജില്ലയിലെ വയോജനങ്ങൾക്കുള്ള പ്രത്യേക ആരോഗ്യ സേവന പരിപാടിയായ കരുതൽ ചികിത്സ പരിപാടി സംഘടിപ്പിച്ചു. എല്ലാ പഞ്ചായത്തുകളിലുമായി 362 സബ്സൻെററുകൾ കേന്ദ്രീകരിച്ച് വൈദ്യപരിശോധനയും ജീവിതശൈലി രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തി​ൻെറ നേതൃത്വത്തിൽ സാമൂഹികനീതി വകുപ്പി​ൻെറ ചുമതലയിൽ ആരോഗ്യവകുപ്പി​ൻെറ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. apl KARUTHAL CHIKILSA 1 വയോജനങ്ങൾക്കായി നടത്തിയ കരുതൽ ചികിത്സ ക്യാമ്പിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.