അമ്പലപ്പുഴ താലൂക്ക് അദാലത്: 25 പരാതികള്‍ തീര്‍പ്പാക്കി

ആലപ്പുഴ: ചികിത്സയെ തുടര്‍ന്ന് കടക്കെണിയിലായ അർബുദബാധിതയുടെ പരാതിയില്‍ ഉടൻ നടപടി സ്വീകരിക്കാന്‍ കലക്​ടര്‍ എ. അലക്സാണ്ടര്‍ നിർദേശം നല്‍കി. മുല്ലക്കല്‍ സ്വദേശി സന്തോഷ്‌കുമാര്‍ അർബുദ ചികിത്സയെ തുടര്‍ന്നാണ് കടക്കെണിയിലായത്. ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ച കലക്​ടറുടെ പരാതിപരിഹാര അദാലത്തില്‍ സന്തോഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ധനസഹായം ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിക്കാനും പെന്‍ഷനുവേണ്ടി താലൂക്ക്​ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കാനും കലക്​ടര്‍ നിർദേശിച്ചു. ഈ നടപടികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ താലൂക്ക് തഹസില്‍ദാറെയും കലക്​ടര്‍ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച കലക്​ടറുടെ ചേംബറില്‍ നടന്ന അദാലത്തില്‍ ആകെ 40 പരാതികള്‍ ലഭിച്ചു. ഇതില്‍ 25 പരാതികളും അപ്പോള്‍ തന്നെ തീര്‍പ്പാക്കി. ഈ മാസം ഏഴിന് നടന്ന അദാലത്തില്‍ ബാക്കി വന്ന പരാതികളാണ് ചൊവ്വാഴ്​ച പരിഗണിച്ചത്. പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ ജനസൗഹൃദപരമായി തീര്‍പ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നത്. അദാലത്തിലേക്ക് അക്ഷയ സൻെറര്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകര്‍ക്ക് അക്ഷയ സൻെററില്‍ ഹാജരായി കലക്​ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു. അനധികൃത ഊന്നി/ചീനവലകള്‍ നീക്കണം ആലപ്പുഴ: ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ നിന്നുള്ള രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഊന്നി/ചീനവലകള്‍ അടിയന്തിരമായി ഈമാസം 30ന് മുമ്പായി നീക്കം ചെയ്യണം. അല്ലാത്ത തുടര്‍ നടപടികള്‍ സ്വീകരിച്ച് ഇവ നീക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.