പത്രിക തള്ളി; ചെങ്ങന്നൂർ 16ാം വാർഡിൽ യു.ഡി.എഫ്​ സ്ഥാനാർഥിയില്ല

ചെങ്ങന്നൂർ: നഗരസഭ 16ാം വാർഡിൽ കോൺഗ്രസ്​ സ്ഥാനാർഥിയായ അങ്ങാടിക്കൽ ചന്ദ്രവിലാസത്തിൽ ആർ. ബിജുവി​ൻെറ രണ്ട് സെറ്റ്​ പത്രികയും വരണാധികാരിയായ ആർ.ഡി.ഒ ജി. ഉഷാകുമാരി തള്ളി. 2010-15 കാലയളവിൽ കൗൺസിലറും വൈസ് ചെയർമാനുമായിരിക്കെ 2014ൽ കടമുറി സംബന്ധിച്ച കേസിൽ ഇദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. ജില്ല കോടതിയിൽ അപ്പീൽ പോയെങ്കിലും വിധി സ്​റ്റേ ചെയ്തിരുന്നില്ല. ഇതാണ്​ പത്രിക തള്ളാൻ കാരണം. രണ്ടുപേർ മാത്രമാണ്​ മത്സരരംഗത്ത്​ അവശേഷിക്കുന്നത്​ -ഇടതു മുന്നണിയുടെ സതീഷ് ജേക്കബും എൻ.ഡി.എയുടെ എം. മനുകൃഷ്ണനും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.