സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ചുമതല 15വരെ നീട്ടി

ആലപ്പുഴ: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ചുമതല ഈ മാസം15 വരെ ദീർഘിപ്പിച്ചതായി കലക്​ടർ എ. അലക്സാണ്ടർ അറിയിച്ചു. നിലവിൽ പ്രവർത്തിക്കുന്ന സെക്ടറൽ മജിസ്‌ട്രേറ്റുമാർ അതത്​ പ്രവർത്തനമേഖലകളിൽ തുടരണം. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിദിനം: കോൺഗ്രസ്​ ഉപവസിച്ചു ആലപ്പുഴ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിദിനത്തി​ൻെറ ഭാഗമായി ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, എം.ജെ. ജോബ്, മോളി ജേക്കബ് എന്നിവർ സത്യഗ്രഹമനുഷ്ഠിച്ചു. സമാപനസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി. ബാബുപ്രസാദ്‌ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നെടുമുടി ഹരികുമാർ, ബാബു ജോർജ്, പി.ജെ. മാത്യു, ജി. സഞ്ജീവ് ഭട്ട്, എം.എൻ. ചന്ദ്രപ്രകാശ്, റീഗോ രാജു, അനിൽ ബോസ്, പി.ബി. വിശ്വേശ്വരപണിക്കർ, ടി.വി. രാജൻ, വി. ഷുക്കൂർ, എൻ. ശ്രീകുമാർ, എം.ആർ. രാജേഷ്​, ടി.ടി. കുരുവിള, സി.വി. മനോജ് കുമാർ, സിറിയക് ജേക്കബ്, ബഷീർ കോയാപറമ്പിൽ, നൂറുദ്ദീൻ കോയ, റോസ് രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.