ചെങ്ങന്നൂർ സ്​റ്റേഷനിലെ 14 പൊലീസുകാര്‍ക്ക് കോവിഡ്​

ചെങ്ങന്നൂര്‍: സ്​റ്റേഷനിലെ 14 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്​റ്റേഷന്‍ പരിസരത്ത് ബുധനാഴ്ച ആൻറിജന്‍ ടെസ്​റ്റ്​ നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അറിയിച്ചു. രാവിലെ 11ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും ഇവരുമായി സമ്പര്‍ക്കം ഉള്ളവര്‍ക്കായുമാണ് ചെങ്ങന്നൂർ ജില്ല ആശുപത്രിയുടെ സഹകരണത്തോടെ ആൻറിജന്‍ ടെസ്​റ്റ്​ നടത്തുന്നത്. ചൊവ്വാഴ്​ച ഒരു വനിത പൊലീസടക്കം മൂന്നുപേര്‍ക്ക്​ കൂടി രോഗബാധ തെളിഞ്ഞതോടെയാണ് സ്​റ്റേഷനില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയത്. മറ്റു സ്​റ്റേഷനുകളില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ജില്ല പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടിട്ടും ഒരാളെപ്പോലും നിയമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. സ്​റ്റേഷന്‍ അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്​റ്റേഷനില്‍ ആവശ്യത്തിനുള്ള പ്രതിരോധ മരുന്നുകള്‍ എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ കെ. ഷിബുരാജന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.