കായംകുളം നഗരസഭ -13, 14

വാർഡ് 13 കാക്കനാട് ത്രികോണ മത്സരം ഇടതിനെയും യു.ഡി.എഫിനെയും എൻ.ഡി.എയും മാറിമാറി തുണച്ചിട്ടുള്ള 13ാം വാർഡ് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട മത്സരമാണ് മുന്നണികൾ കാഴ്ചവെക്കുന്നത്. തലനാരിഴക്ക് കൈവിട്ട വാർഡ് പിടിച്ചെടുക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ നാല് വോട്ടിന് പരാജയപ്പെട്ട മിനി ശാമുവൽ തന്നെയാണ് സ്ഥാനാർഥി. മുമ്പ് ജയിച്ച അനുഭവ സമ്പത്തും ഇവർക്കുണ്ട്. അന്ന് ജയിച്ച സദാശിവ​ൻെറ ഭാര്യയായ അഞ്ജു എസ്. ശിവനാണ് ബി.ജെ.പിക്കായി രംഗത്തുള്ളത്. എൽ.ഡി.എഫിനായി സി.പി.എമ്മിലെ ലിജി റജിയും മത്സരിക്കുന്നു. വിമതയായ ടിഞ്ചു ആനി വർഗീസി​ൻെറ സ്ഥാനാർഥിത്വമാണ് യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത്. ചിത്രം: 13 Mini UDF -മിനി ശാമുവൽ (യു.ഡി.എഫ്​) ചിത്രം: 13 Liji Reji LDF -ലിജി റജി (എൽ.ഡി.എഫ്​) ചിത്രം: 13 Anju BJP -അഞ്​ജു എസ്​. ശിവൻ (ബി.ജെ.പി) വാർഡ് 14 മദ്റസ വാർഡ് പോരാട്ടച്ചൂടിൽ കഴിഞ്ഞതവണ കോൺഗ്രസ് വിമത വിജയിച്ച മദ്റസ വാർഡ് ഇക്കുറിയും വിമത ഭീഷണിയുടെ നിഴലിലെ മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. നേരത്തേ വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൂടിയായ അൻസാരി കോയിക്കലേത്താണ് വാർഡ് തിരികെ പിടിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. കേരള കോൺഗ്രസിലെ അഡ്വ. ജോസഫ് ജോണാണ് പ്രധാന എതിരാളി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിട്ടുള്ള ബിജു കണ്ണങ്കരയാണ് വിമതൻ. ബി.ജെ.പിക്കായി രമേശൻ ശിവപാലനും മത്സരിക്കുന്നു. കഴിഞ്ഞതവണ കോൺഗ്രസ് വിമതയായ എസ്. കരിഷ്മ 144 വോട്ടിനാണ് സി.പി.െഎയിലെ ഷാഹിനയെ പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ അമ്പിളി ലത്തീഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ചിത്രം: 14 Joseph John LDF -അഡ്വ. ജോസഫ്​ ജോൺ (എൽ.ഡി.എഫ്​) ചിത്രം: 14 Ansari UDF -അൻസാരി കോയിക്ക​േലത്ത്​ (യു.ഡി.എഫ്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.