നൂറനാട്ട് 100 പേരെ പരിശോധിച്ചതിൽ മൂന്ന് പേർക്ക് കോവിഡ്

ചാരുംമൂട്: നൂറനാട് പഞ്ചായത്തിൽ ബുധനാഴ്ച 100 പേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ മരണത്തെ തുടർന്നാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരടക്കം നൂറു പേരുടെ പരിശോധന നടത്തിയത്. താമരക്കുളത്ത് സമ്പർക്കത്തിലൂടെ മൂന്ന് പേർക്കുടി രോഗം സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്​ച കണ്ടെയ്മൻെറ് സോണുകളിലെ 125 പേർക്കു കൂടി പരിശോധന നടത്തും. ചുനക്കരയിൽ നാലുവയസുള്ള കുട്ടിക്ക് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ച പാലമേൽ പഞ്ചായത്തിൽ ബുധനാഴ്ച രണ്ട് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.