നഗരസഭ-വാർഡ്​ 04

കാളാത്ത്​ കാലിടറാതെ മുന്നണികൾ കാൽനൂറ്റാണ്ടിലേറെ ഇടതുപക്ഷത്തി​​ൻെറ കുത്തകസീറ്റാണ്​ കാളാത്ത്​. ഇവിടെ വിജയച​രിത്രം ആവർത്തിക്കാൻ ഇക്കുറി രംഗത്തുള്ളത്​ ഡി.വൈ.എഫ്​.ഐ സംസ്ഥാന നേതാവ്​ എ. ഷാനവാസാണ്​ സ്ഥാനാർഥി. എസ്​.എഫ്​.ഐയിലൂടെയാണ്​ പൊതുരംഗത്ത്​​ എത്തിയത്​. 2004ൽ ആലപ്പുഴ എസ്​.ഡി കോളജ്​ ചെയർമാനായിരുന്നു. ഡി.വൈ.എഫ്​.ഐ ജില്ല ജോയൻറ്​ സെക്രട്ടറി, സംസ്ഥാന​കമ്മിറ്റി അംഗം, സി.പി.എം ആലപ്പുഴ ഏരിയകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കെ.എസ്​.യുവിലൂടെ പൊതുരംഗത്തെത്തിയ കുഞ്ഞുമോൻ മാത്യുവാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി. ബി.ജെ.പിയുടെ സജീവ പ്രവർത്തകനും കന്നിയങ്കക്കാരനുമായ എം. ഷിബുവാണ്​ എൻ.ഡി.എ സ്ഥാനാർഥി. വനിതസംവരണമായിട്ടും ജനറൽ സീറ്റായിട്ടും ഇടതുപക്ഷത്തെ വോട്ടർമാർ​ കൈവിട്ടിട്ടില്ല. നിലവിലെ കൗൺസിൽ പ്രഭവിജയൻ സി.പി.എം സ്ഥാനാർഥിയായി 1996 മുതൽ വിജയം നേടിയിട്ടുണ്ട്​. കഴിഞ്ഞതവണ നാലുപേർക്കൊപ്പം ഏറ്റുമുട്ടിയാണ്​ വിജയം ​സ്വന്തമാക്കിയത്​. കോൺഗ്രസിലെ അംബികാദേവി, ബി.ഡി​.ജെ.എസിലെ ബിന്ദു ദിലീപ്​, സ്വതന്ത്ര അഡ്വ. സാജിത എന്നിവരുമായുള്ള മത്സരത്തിൽ 356 വോട്ടിനാണ്​ ജയിച്ചത്​. AP35 a shanavas kalthu ldf എ. ഷാനവാസ്​ AP36 Kunjumon Mathew Kalathu udf കുഞ്ഞുമോൻ മാത്യു AP37 shibu kalath nda ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.